ഇന്ത്യയില്‍ 24 മണിക്കുറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 6,654 േപര്‍ക്ക്. ആദ്യമായാണ് രാജ്യത്ത് ഒറ്റദിവസം ഇത്രയേറെ പേര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 125,101ആയി.
രാജ്യത്ത് ഒരാഴ്ചക്കിടെ രണ്ടാംതവണയാണ് കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം 6000 കടക്കുന്നത്. വെള്ളിയാഴ്ച 6088 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കോവിഡ് ബാധിച്ച് ൩൭൨൦ രാജ്യത്ത് മരണപ്പെട്ടിട്ടുണ്ട്. 51,783 പേരാണ് കോവിഡില്‍ നിന്ന് മുക്തരായത്. 41 ശതമാനമാണ് രാജ്യത്തെ കോവിഡ് രോഗമുക്തി നിരക്ക്.
മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ളത്. മരണനിരക്കും അവിടെയാണ് കൂടുതല്‍. 44582പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 1517പേര്‍ മരിച്ചു. തൊട്ടുപിന്നിലുള്ള തമിഴ്നാട്ടില്‍ 14,753 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 98 പേരാണ് തമിഴ്നാട്ടില്‍ കോവിഡ് ബാധിച്ച് മരിച്ചത്.