Breaking News

കനത്തമഴ; തൊടുപുഴ ടൗണ്‍ വെള്ളത്തിലായി…

കഴിഞ്ഞ ദിവസത്തെ ശക്തമായ വേനല്‍ മഴയില്‍ തൊടുപുഴ ടൗണ്‍ വെള്ളത്തിലായി. നഗരത്തില്‍ പല മേഖലകളിലും വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു. ഒട്ടേറെ വ്യാപാര ശാലകളിലും വെള്ളം

കയറി നാശം നേരിട്ടിട്ടുണ്ട്. മാര്‍ക്കറ്റ് റോഡ്, പാലാ റോഡ്, മൂവാറ്റുപുഴ റോഡിലെ റോട്ടറി ജംങ്ക്ഷന്‍, പ്ലസ് ക്ലബിന് സമീപം, കാഞ്ഞിരമറ്റം കവല, മുനിസിപ്പല്‍ ബസ് സ്റ്റാന്റ് പരിസരം,

ബെവ് ക്യൂ ആപ്പ് ഡൌൺലോഡ് ചെയ്ത് എങ്ങനെ ഉപയോഗിക്കാം; അറിയേണ്ടതെല്ലാം…

മണക്കാട് ജങ്ഷന്‍, പഴയ ബസ് സ്റ്റാന്റ്, കാരിക്കോട് എന്നിവിടങ്ങളില്‍ വെള്ളമുയര്‍ന്നു. ഇന്നലെ വൈകിട്ട് മൂന്നരയോടെ ഇടിമിന്നലിന്റെ അകമ്ബടിയോടെ ആരംഭിച്ച മഴ ഒന്നര മണിക്കൂറോളം നീണ്ടുനിന്നിരുന്നു.

മഴയോടൊപ്പം ശക്തമായ കാറ്റും വീശിയടിച്ചു. മഴ ജനജീവിതത്തെ മണിക്കൂറുകളോളം സ്തംഭിപ്പിച്ചു.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …