തിരുവനന്തപുരത്ത് സ്വാമിയുടെ ജനനേന്ദ്രീയം മുറിച്ച കേസില്‍ ഉന്നതരുടെ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്. കേസ് സമഗ്രമായി വീണ്ടും അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ച് മേധാവി ഉത്തരവിട്ടു.
സ്വാമിയെ മാത്രം പ്രതിയാക്കിയ പോലീസ് അന്വേഷണത്തില്‍ ഒട്ടേറെ വീഴ്ചകളുണ്ടായെന്നാണ് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നത്.
കേസ് അന്വേഷിക്കാന്‍ ഐജിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെ ഉടന്‍ നിയോഗിക്കും. 2017 മേയ് 19 രാത്രിയാണ് ഗംഗേശാനന്ദ സ്വാമിയുടെ ജനനേന്ദ്രീയം മുറിച്ച കേരളത്തെ ഞെട്ടിച്ച സംഭവം നടക്കുന്നത്. സ്വാമി ലൈംഗിക പീഡനത്തിന് ശ്രമിച്ചപ്പോള്‍ 23കാരിയായ വിദ്യാര്‍ഥിനി സ്വയം രക്ഷയ്ക്കായി ചെയ്തെന്നായിരുന്നു പരാതി
NEWS 22 TRUTH . EQUALITY . FRATERNITY