Breaking News

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്..!!

സംസ്ഥാനത്ത് ശക്തമായ മഴ തുടരും. ഇതിനെതുടര്‍ന്ന്‍ സംസ്ഥാനത്തെ എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കടല്‍ പ്രക്ഷുബ്‌ധമായതിനാല്‍ മത്സ്യതൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്.

മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

തലസ്ഥാനത്തെ ഞെട്ടിച്ച ലൈംഗീക പീഡനം; മദ്യം കുടിപ്പിച്ച്‌ കൂട്ട മാനഭംഗത്തിനിരയാക്കിയ യുവതി ഗുരുതരാവസ്ഥയിൽ; ഭർത്താവടക്കം നാല് പേർ പിടിയിൽ…

ജൂണ്‍ ഏഴ് വരെ സംസ്ഥാനത്ത് പരക്കെ മഴ ലഭിക്കുമെന്നാണ് പ്രവചനം. സാധാരണ ലഭിക്കുന്നതിനേക്കാള്‍ അധികം മഴ ഇപ്പോള്‍ ലഭിച്ചുകഴിഞ്ഞു. ഡാമുകളിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഇന്നലെ രാത്രി പലയിടത്തും ശക്തമായ മഴയുണ്ടായിരുന്നു. ഇപ്പോഴും സംസ്ഥാനത്ത് പരക്കെ മഴ പെയ്യുകയാണ്. കോഴിക്കോട് ജില്ലയിലെ വടകരയിലാണ് ഇന്നലെ കൂടുതല്‍ മഴ രേഖപ്പെടുത്തിയത്. സംസ്ഥാനത്ത് ഇന്ന്

വ്യാപക മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഉരുള്‍പൊട്ടല്‍ മേഖലയിലും, നദി തീരത്തും താമസിക്കുന്നവര്‍ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …