Breaking News

അമേരിക്കയിൽ കോവിഡ് ബാധിതരുടെ എണ്ണം 3 കോടി കടന്നു; മരണം 5.47 ലക്ഷം…

അമേരിക്കയില്‍ കൊറോണ വൈറസ് രോഗ ബാധിതരുടെ എണ്ണം മൂന്ന് കോടി കടന്നു. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം 30,000ത്തിലധികം പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു.

കുട്ടിയുടെ ഡയപറില്‍ ഒളിപ്പിച്ച്‌ കടത്താന്‍ ശ്രമിച്ച 85 ലക്ഷം രൂപയുടെ സ്വര്‍ണവുമായി കാസര്‍കോട് സ്വദേശി പിടിയില്‍…Read more

5.47 ലക്ഷം പേരാണ് യുഎസില്‍ കൊറോണ വൈറസ് രോഗ ബാധ മൂലം മരിച്ചത്. രണ്ട് കോടി ഇരുപത്തിയൊന്ന് ലക്ഷം പേര്‍ രോഗമുക്തി നേടിയിരിക്കുന്നു. ഇന്ത്യയില്‍ കഴിഞ്ഞ കുറച്ചുദിവസങ്ങളായി പ്രതിദിന കേസുകള്‍ ഉയരുകയാണ്.

കഴിഞ്ഞദിവസം 26,000ത്തിലധികം പേര്‍ക്ക് കൊറോണ വൈറസ് രോഗം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം ഒരു കോടി പതിമൂന്ന് ലക്ഷം കടന്നു.

നിലവില്‍ 2.16 ലക്ഷം പേരാണ് കോവിഡ് ചികിത്സയിലുള്ളത്. ഒരു കോടി പത്ത് ലക്ഷം പേര്‍ രോഗമുക്തരായി.

About NEWS22 EDITOR

Check Also

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.  അവാർഡ് കൾ. 1. 2012.13 …