Breaking News

പുത്തൻ ഫോർച്യൂണർ വാഹനത്തിൻറെ മിഡ് ലൈഫ് അപ്ഡേറ്റ് എത്തി..!

ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ട ഫോര്‍ച്യൂണറിന്റെ 2020 ഫെയ്‌സ്‌ലിഫ്റ്റ് തായ്‌ലന്‍ഡില്‍ അവതരിപ്പിച്ചു. വാഹനത്തിന്‍റെ മിഡ് ലൈഫ് അപ്ഡേറ്റ് ആണ് ഇപ്പോള്‍ എത്തിയിരിക്കുന്നത്.

ഇപ്പോള്‍ വില്പനയിലുള്ള മോഡലിനേക്കാള്‍ കൂടുതല്‍ ഷാര്‍പ്, സ്‌പോര്‍ട്ടി ലുക്ക് ആണ് 2020 ഫോര്‍ച്യൂണറിന്. അല്പം പരിഷ്കരിച്ച വിലകളോടെ ഈ വര്‍ഷാവസാനം ഇന്ത്യയിലെത്തുമെന്ന്

പ്രതീക്ഷിക്കുന്ന ഈ വാഹനം ബെംഗളൂരുവിന് അടുത്തുള്ള ബിദാദിയിലെ ടൊയോട്ട ഫാക്ടറിയില്‍ നിര്‍മ്മിക്കും.

പുതിയ വാഹനത്തിന് പുതുക്കിയ ഹെഡ്‌ലാമ്ബ് ഡിസൈനും ബമ്ബറും ഉള്ള ഒരു പുതിയ മുന്‍ഭാഗം ലഭിക്കുന്നു. വശങ്ങളില്‍, അലോയ് വീലുകള്‍ക്ക് പുതിയ ഡിസൈന്‍ നല്‍കിയിരിക്കുന്നു. പിന്നില്‍ എല്‍ഇഡി ടെയില്‍ ലാമ്ബുകള്‍ക്കും ഒരു പുതിയ ഡിസൈന്‍ ആണ്.

അപ്‌ഡേറ്റുചെയ്‌ത ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തില്‍ ആപ്പിള്‍ കാര്‍ പ്ലേ ആന്‍ഡ്രോയ്ഡ് ഓട്ടോ എന്നിവ ഉള്‍പ്പെടുത്തിയിരിക്കുന്നു എന്നതൊഴിച്ചാല്‍ ഇന്റീരിയറില്‍ മറ്റു മാറ്റങ്ങളൊന്നുമില്ല. ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്ട്രോള്‍.

ലെതര്‍ അപ്ഹോള്‍സ്റ്ററി, പവര്‍ ഡ്രൈവര്‍ സീറ്റ്, ക്രൂയിസ് കണ്‍ട്രോള്‍, സ്റ്റിയറിംഗ് മൗണ്ടഡ് ഓഡിയോ കണ്‍ട്രോള്‍ എന്നിവയും നല്‍കിയിട്ടുണ്ട്. 2.4 ലിറ്റര്‍ ഡീസല്‍, 2.8 ലിറ്റര്‍ ഡീസല്‍ എന്നീ രണ്ട് എന്‍ജിന്‍ ഓപ്ഷനുകളില്‍ തായ്‌ലന്‍ഡ് മാര്‍ക്കറ്റില്‍ ഈ വാഹനം ലഭിക്കും.

ആദ്യത്തേത് 148bhp / 343Nm ഉല്‍‌പാദിപ്പിക്കുമ്ബോള്‍ , രണ്ടാമത്തേത് 174bhp / 420Nm നല്‍കുന്നു. ആറ് സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ ബോക്സ് ആണ് ട്രാന്‍സ്‍മിഷന്‍.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …