Breaking News

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത; നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട്; മുന്നറിയിപ്പ്..

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ഇതിനെതുടര്‍ന്ന്‍ സംസ്ഥാനത്തെ നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ചിലയിടങ്ങളില്‍ 115.5എംഎം വരെ മഴലഭിക്കാമെന്നാണ് പ്രവചനം.

ബസ് ചാര്‍ജ് വര്‍ധനവ് പ്രാബല്യത്തില്‍ ; പുതിയ നിരക്കുകള്‍ ഇങ്ങനെ…

ഇതോടൊപ്പം ശക്തമായ കാറ്റിനും ഉരുള്‍ പൊട്ടലിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നദീതീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്നും മുന്നറിയിപ്പില്‍ പറഞ്ഞിട്ടുണ്ട്.

സംസ്ഥാനത്തെ സ്വ​ര്‍​ണ​വി​ല വീ​ണ്ടും വ​ര്‍​ധി​ച്ചു ; ഇന്നലെ 320 രൂ​പ​ കുറഞ്ഞതിനു ശേഷമാണ് ഇന്ന് പവന് വീണ്ടും വില കൂടിയത്…

ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍, മത്സ്യതൊഴിലാളികള്‍ മത്സ്യബന്ധനത്തിന് പോകരുതെന്നും മുന്നറിയിപ്പുണ്ട്.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …