Breaking News

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; മരിച്ചത് കാസർകോട് സ്വദേശി…

സംസ്ഥാനത്ത് വീണ്ടും ഒരു കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്‌തു. കാസര്‍കോട് സ്വദേശിയായ അബ്‌ദു റഹ്മാനാണ് മരിച്ചത്. കര്‍ണാടക ഹുബ്ലിയില്‍ നിന്നും നാട്ടിലേക്ക് എത്തിയതായിരുന്നു ഇയാള്‍.

ഇദ്ദേഹത്തിന്‍റെ ട്രൂനാറ്റ് ഫലം നേരത്തെ പോസിറ്റീവായിരുന്നു. ഇയാള്‍ക്ക് കൊവിഡ് ഉണ്ടായിരുന്നോ എന്ന് സ്ഥിരീകരിക്കാനായി കൊവിഡ് സാമ്ബിള്‍ വീണ്ടും അയക്കുകയായിരുന്നു. ഇയാളെ പരിശോധിച്ച കാസര്‍കോട് ജനറല്‍

ആശുപത്രിയിലെ നാല് ജീവനക്കാര്‍ നിരീക്ഷണത്തില്‍ പോയി. ആശുപത്രിയിലെ അത്യാഹിത വിഭാഗം അണുവിമുക്തമാക്കി. ജനറല്‍ ആശുപത്രിയില്‍ വച്ച്‌ നടത്തിയ ട്രൂനാറ്റ് ടെസ്റ്റിലാണ് ആണ് ഫലം പോസിറ്റീവ് ആയത്.

വിശദ പരിശോധനയ്ക്കായി സാമ്ബിള്‍ പെരിയ ലാബിലേക്ക് അയക്കുകയും തുടര്‍ന്ന് കൊവിഡ് സ്ഥിരീകരിക്കുകയുമായിരുന്നു.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …