Feb 27, 2026 1:01 AM
Breaking News

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം..!

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. കോട്ടയം കാഞ്ഞിപ്പിള്ളി പാറത്തോട് സ്വദേശി അബ്ദുല്‍ സലാമാണ് മരിച്ചത്. 71 വയസ്സായിരുന്നു. ഇദ്ദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ഇദ്ദേഹത്തെ ജൂലൈ 6നാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രമേഹവും വൃക്കരോഗവും അടക്കമുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

ലോകത്തെ ആദ്യ കൊറോണ വാക്സിന്‍ മനുഷ്യരില്‍ പരീക്ഷിച്ചു; വിജയകരം ??

എന്നാല്‍ എവിടെ നിന്നാണ് ഇദ്ദേഹത്തിന് രോഗബാധയുണ്ടായതെന്ന കാര്യം വ്യക്തമായിട്ടില്ല. ഓട്ടോ ഡ്രൈവറായിരുന്നു. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് മരണം 32 ആയി.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …