Breaking News

പാതി വേവിച്ച മീന്‍ കഴിച്ചു; മധ്യവയസ്കന് നഷ്ടമായത് പാതി കരള്‍..

പാതിവേവിച്ച മീന്‍ കഴിച്ച മധ്യവയസ്കന് നഷ്ടമായത് പാതി കരള്‍. പാതിവെന്ത മല്‍സ്യം കഴിച്ച ഇയാളുടെ കരളിന്റെ പകുതിയോളം നീക്കം ചെയ്യേണ്ടി വന്നു. കരളിനുള്ളില്‍ ഫ്ലാറ്റ് വേംസ് മുട്ടയിട്ടതിനെ തുടര്‍ന്നാണ് കരളില്‍ ശസ്ത്രക്രിയ നടത്തി പകുതിയോളം നീക്കം ചെയ്യേണ്ടി വന്നത്.

വിശപ്പില്ലായ്മ, വയറിളക്കം, തളര്‍ച്ച, വയറുവേദന തുടങ്ങിയ രോഗലക്ഷണങ്ങളോടെയാണ് 55 കാരനെ ആശുപത്രിയിലെത്തുന്നത്. സ്‌കാനിങ്ങില്‍ ഇദ്ദേഹത്തിന്റെ കരളിന്റെ ഇടതുഭാഗത്തായി 19 സെന്റി മീറ്റര്‍ നീളവും 18 സെന്റി മീറ്റര്‍ വീതിയുമുള്ള ഒരു ആവരണം കണ്ടെത്തി.

ഈ ആവരണത്തിന് മുകളില്‍ മുഴകളും വളരാന്‍ തുടങ്ങിയിരുന്നു. തുടര്‍ന്ന് വിശദ പരിശോധനയ്ക്കു ശേഷം, ഇദ്ദേഹത്തിന് ക്ലോണോര്‍ക്കിയാസിസ് (പാരസൈറ്റിക് ഫ്ലാറ്റ് വേംസ് മൂലം ഉണ്ടാകുന്ന രോഗം) ആണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.

കരളിനു മീതേ രൂപപ്പെട്ട ആവരണത്തില്‍നിന്ന് ദ്രാവകം നീക്കം ചെയ്ത് വലിപ്പം കുറയ്ക്കാന്‍ ഡോക്ടര്‍മാര്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. എന്നാല്‍ മൂന്നാഴ്ചയ്ക്കു ശേഷവും കരളില്‍ നേരത്തെയുണ്ടായിരുന്ന മുഴകള്‍ അതേപടി തുടര്‍ന്നു.

ഇതേ തുടര്‍ന്ന് കരളിന്റെ രോഗബാധിതമായ ഭാഗം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു മാറ്റുകയായിരുന്നു. നീക്കം ചെയ്ത ഭാഗത്ത് ഫ്ലാറ്റ് വേംസിന്റെ നിരവധി മുട്ടകളും കണ്ടെത്തിയിരുന്നു.

മീനിനുള്ളില്‍ ഉണ്ടായിരുന്ന ഫ്ലാറ്റ് വേംസ്, രോഗിയുടെ ശരീരത്തിലെത്തി കരളില്‍ മുട്ടയിട്ടതാവാം എന്നാണ് ഡോക്ടര്‍മാരുടെ വിലയിരുത്തല്‍. സ്വന്തം നാട്ടില്‍ വെച്ച്‌ പകുതി വേവിച്ച മീന്‍ കഴിച്ചിരുന്നതായി ഇയാള്‍ ഡോക്ടര്‍മാരോട് വെളിപ്പെടുത്തിയിരുന്നു.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …