മലപ്പുറത്ത് ഒരുകുടുംബത്തിലെ പത്ത് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. പുറത്തൂരിലും തലക്കാടുമായാണ് 10 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് ബാധിച്ച് മരിച്ചയാളുടെ കുടുംബാംഗങ്ങളാണ് ഇവരെല്ലാം.
സമീപ വാസികള്‍ എല്ലാം ഭീതിയില്‍ ആണ്. കൊണ്ടോട്ടിയിലെ നഗര സഭാംഗമായ അഭിഭാഷകന് കൊവിഡ് സ്ഥിരീകരിച്ചതോടെ മലപ്പുറത്തെയും മഞ്ചേരിയിലേയും കോടതികള്‍ തത്ക്കാലത്തേക്ക് അടച്ചു.
അതേസമയം മലപ്പുറം നന്നമുക്കില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞ മധ്യവയസ്ക്കന്‍ മരിച്ചു. നന്നമുക്ക് സ്വദേശിഅബൂബക്കര്‍ ആണ് മരിച്ചത്. 12 ദിവസം മുമ്ബായിരുന്നു ഇദ്ദേഹം വിദേശത്ത് നിന്നും എത്തിയത്.
NEWS 22 TRUTH . EQUALITY . FRATERNITY