Breaking News

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം ; ഇന്ന് മാത്രം മരിച്ചത് നാല് പേർ…

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. രണ്ട് കോവിഡ് മരണമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസം മരിച്ച ആലുവ സ്വദേശി ചെല്ലപ്പനും ന്യുമോണിയ ബാധിച്ച്‌ മരിച്ച തലശ്ശേരി സ്വദേശി ലൈലയ്ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

ഹൃദയാഘാതത്തെതുടര്‍ന്ന് ഇന്നലെയാണ് ചെല്ലപ്പനെ ആശുപത്രിയിലെത്തിച്ചത്. ഇദ്ദേഹത്തിന്റെ മകന്റെയും ഭാര്യയുടെയും പരിശോധന ഫലം നെഗറ്റീവാണ്. അതേസമയം, വയനാട്ടിലെ

ബത്തേരിയില്‍ വച്ചാണ് തലശ്ശേരി സ്വദേശി ലൈല മരിച്ചത്. 62 വയസായിരുന്നു. സംസ്ഥാനത്ത് ഇന്ന് മൊത്തം നാല്‌ പേരാണ് കോവിഡ് ബാധിച്ച്‌ മരിച്ചത്. ഇതോടെ ആകെ കോവിഡ് മരണം 58 ആയി.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …