സംസ്ഥാനത്തെ സ്വര്‍ണ വിലയില്‍ ഇന്നും വന്‍ കുതിപ്പ് തുടരുന്നു. ഇന്ന് പവന് ഒറ്റയടിക്ക് കൂടിയത് 600 രൂപയാണ്.
ഇതോടെ ഒരു പവന് 39,200 രൂപയിലാണ് സംസ്ഥാനത്തെ സ്വര്‍ണ്ണ വ്യാപാരം നടക്കുന്നത്.
ഗ്രാമിന് 75 രൂപ വര്‍ധിച്ച് 4900 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഇന്നലെ പവന് 480 രൂപ വര്‍ധിച്ച് വില 38,600 ആയിരുന്നു. ഗ്രാമിന് 60 രൂപ വര്‍ധിച്ച് 4825 രൂപയായി.
ശനിയാഴ്ച 37,880 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. പത്ത് ദിവസം കൊണ്ട് പവന് 2500 ത്തോളം രൂപയാണ് വര്‍ധിച്ചത്.
ഈ മാസത്തിന്റെ തുടക്കത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 36,160 രൂപയായിരുന്നു. തുടര്‍ന്ന് ദിനേന വില ഉയര്‍ന്നാണ് പുതിയ ഉയരം കുറിച്ചത്.
പത്ത് ദിവസം കൊണ്ട് പവന് 2000 ത്തോളം രൂപയാണ് വര്‍ധിച്ചത്.