Breaking News

സംസ്ഥാനത്ത് വെള്ളിയാഴ്ച മുതൽ സ്വകാര്യ ബസ് സർവീസുകൾ നിർത്തിവെക്കുന്നു…

സംസ്ഥാനത്തെ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഓഗസ്റ്റ് ഒന്ന് മുതല്‍ സ്വകാര്യ ബസ് സര്‍വീസുകള്‍ നിര്‍ത്തിവെക്കുന്നു.

ബസുടമകളുടെ സംയുക്ത സമിതിയാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് സൃഷ്ടിച്ച പ്രതിസന്ധി മറികടക്കുന്നതിന് ബസ് ടിക്കറ്റ് നിരക്ക് പരിഷ്‌കരിച്ചിരുന്നു.

നിരക്ക് നിശ്ചയിക്കുന്നതിനുളള കിലോമീറ്റര്‍ പരിധി കുറച്ചായിരുന്നു പരിഷ്‌കരണം. ഇത്തരം പരിഷ്കരണങ്ങള്‍ ബസ് ഉടമകളെ ഭീമമായ നഷ്ടത്തിലേക്കാണ് കൂപ്പുകുത്തിച്ചത്.

ഇതോടൊപ്പം ഡീസല്‍ വില വര്‍ധന ക്രമാതീതമായി ഉയരുന്നത് അടക്കമുളള വിഷയങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ബസ് ഉടമകള്‍ ഓഗസ്റ്റ് ഒന്ന് മുതല്‍ സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കുന്നത്.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …