സംസ്ഥാനത്തെ സ്വര്‍ണവില എക്കാലത്തെയും ഉയര്‍ന്ന നിരക്കില്‍. ചരിത്രത്തിലാദ്യമായി പവന് 40000 രൂപയിലെത്തി. ഗ്രാമിന് 35 രൂപ വര്‍ധിച്ച് 5000 രൂപയാണ് ഇന്നത്തെ വില.
പവന് വില 40000 രൂപയിലുമാണ് സംസ്ഥാനത്തെ സ്വര്‍ണ്ണ വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസത്തിന്റെ തുടക്കത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 36160 രൂപയായിരുന്നു. ഒരു ഘട്ടത്തില്‍ 35800 രൂപയിലേക്ക് താഴ്ന്നിരുന്നു.
തുടര്‍ന്ന് പടിപടിയായി ഉയര്‍ന്നാണ് ഇപ്പോള്‍ പുതിയ ഉയരം കുറിച്ചത്. മൂന്നാഴ്ചക്കിടെ 4000 രൂപയാണ് ഉയര്‍ന്നത്. കോവിഡ് വ്യാപനംമൂലമുള്ള ആഗോള സാമ്ബത്തിക പ്രതിസന്ധിയാണ് വിലവര്‍ധനയ്ക്ക് പ്രധാന കാരണം.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് നിക്ഷേപകര്‍ എത്തുന്നതാണ് സ്വര്‍ണ വില ഗണ്യമായി ഉയരാന്‍ കാരണമെന്ന് പൊതുവെ വിലയിരുത്തപ്പെടുന്നത്.