Breaking News

രാജ്യത്ത് അടുത്ത വർഷവും കോവിഡ് രോഗവ്യാപനം തുടർന്നേക്കുംമെന്ന മുന്നറിയിപ്പുമായി വിദഗ്ദർ..

രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ കോവിഡ് രോഗത്തിന്റെ രണ്ടാംഘട്ട വ്യാപനമാണ് ഉണ്ടാകുന്നതെന്ന മുന്നറിയിപ്പുമായി എയിംസ്. 2021 ലും രാജ്യത്ത് കൊവിഡ് രോഗവ്യാപനം

തുടര്‍ന്നേക്കുമെന്നാണ് എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീഗപ് ഗുലേറിയ പറയുന്നത്. രാജ്യത്ത് കോവിഡ് കേസുകള്‍ ദിനംപ്രതി വര്‍ധിച്ചുവരുന്ന സാഹചര്യം വിരല്‍ചൂണ്ടുന്നത് അതിലേക്കാണെന്ന് എയിംസ് അധികൃതര്‍ വ്യക്തമാക്കുന്നത്.

കോവിഡിനെതിരെ ജാഗ്രത പുലര്‍ത്തുന്നതില്‍ ജനങ്ങള്‍ക്കുണ്ടായ അലംഭാവമാണ് രണ്ടാംഘട്ട വ്യാപനത്തിലേക്ക് നയിക്കുന്ന ഘടകങ്ങളില്‍ പ്രധാനം.

രോഗവ്യാപനം കുറഞ്ഞ് തുടങ്ങുന്നതിനു മുമ്ബ് രാജ്യത്ത് രോഗികളുടെ എണ്ണം വര്‍ധിച്ചേക്കാമെന്നും എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ കൂട്ടിച്ചേര്‍ത്തു. അതേസമയം, രാജ്യത്ത് കോവിഡ് രോഗബാധിതരുടെ എണ്ണം 42 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 90,802 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …