പ്രഭാസ് നായകനായ സാഹോ എന്ന ചിത്രത്തിന്റെ സംവിധായകൻ സുജീത്ത് വിവാഹിതനായി. പ്രവാളികയാണ് വധു. ഹെെദരാബാദിൽ വച്ചായിരുന്നു വിവാഹചടങ്ങുകൾ നടന്നത്.
കോവിഡ് ഭീതിയുടെ പശ്ചാത്തലത്തിൽ വളരെ ലളിതമായാണ് വിവാഹം നടത്തിയത്. അടുത്ത കുടുംബാംഗങ്ങൾ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. ഇരുവരും ഹെെദരാബാദ് സ്വദേശികളാണ്.
ദന്തഡോക്ടറാണ് പ്രവാളിക. ഷർവാനന്ദിനെ നായകനാക്കി 2014 ൽ ഒരുക്കിയ റൺ രാജ റൺ എന്ന ചിത്രത്തിലൂടെയാണ് സുജീത്ത് സംവിധാനരംഗത്ത് അരങ്ങേറ്റം കുറിച്ചത്.
ചിരഞ്ജീവി പ്രധാനകഥാപാത്രത്തെ ഒരു ചിത്രമാണ് ഇപ്പോൾ ഇദ്ദേഹം സംവിധാനം ചെയ്തുകൊണ്ടിരിക്കുന്നത്.
NEWS 22 TRUTH . EQUALITY . FRATERNITY