സൗദി അറേബ്യയിലെ അറിയപ്പെടുന്ന ടൂറിസ്റ്റ് ഗൈഡ് സഈദ് ബിന്‍ ജംആന്‍ (90) കൊവിഡ് ബാധിച്ച് മരിച്ചു. അബൂസനദ് എന്ന പേരില്‍ പ്രശസ്തനായ സഈദ് ബിന്‍ ജംആന്‍ എഴുത്തും വായനയും അറിയാത്ത നിരക്ഷരനായിരുന്നു.
എന്നാല്‍ ഇംഗ്ലീഷ്, ഫ്രഞ്ച്, ഇറ്റാലിയന്‍ എന്നീ ഭാഷകളും അനായാസം കൈകാര്യം ചെയ്തിരുന്നു. സൗദി സന്ദര്‍ശകരെ രാജ്യത്തിന്റെ ചരിത്രവും പൈതൃകവും വിവരിക്കുന്നതില്‍ ഏറെ സംഭാവനകള്‍ നല്‍കിയയാളാണ്.
പരമ്ബരാഗത വേഷവിധാനങ്ങളോടെ നജ്റാനിലാണ് ടൂറിസം മേഖലയില്‍ ഇദ്ദേഹം പ്രവര്‍ത്തിച്ചിരുന്നത്. നജ്റാനില്‍ വിനോദ സഞ്ചാര വ്യവസായം പ്രോത്സാഹിപ്പിക്കുന്നതില്‍ അബൂസനദ് സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.
ദീര്‍ഘകാലത്തെ പരിചയസമ്ബത്തും വിദേശ ഭാഷകള്‍ അനായാസം കൈകാര്യം ചെയ്യാനുള്ള ശേഷിയും പൈതൃകങ്ങളെ കുറിച്ച അഗാധ ജ്ഞാനവും ടൂറിസ്റ്റുകളുമായി ഇടപഴകുന്നതിലെ
ലാളിത്യവുമാണ് സഈദ് ബിന്‍ ജംആനെ രാജ്യത്തെ ഏറ്റവും പ്രശസ്തനായ ടൂര്‍ ഗൈഡാക്കി മാറ്റിയത്. ഏഴു ആണ്‍മക്കളും ആറു പെണ്‍മക്കളുമുണ്ട്