കോവിഡ് കെയര്‍ സെന്ററിന് തീപിടിച്ച് അപകടം. 7 രോഗികള്‍ മരിച്ചു. 15ഓളം പേരെ രക്ഷപ്പെടുത്തി. ആന്ധ്രാപ്രദേശിലെ വിജയവാഡയിലാണ് സംഭവം നടന്നത്. കോവിഡ് ആശുപത്രിയായി മാറ്റിയ കൃഷ്ണ ജില്ലയിലെ സ്വര്‍ണ പാലസ് ഹോട്ടലിനാണ് തീപിടിച്ചത്.
നിരവധിപേര്‍ ഹോട്ടലില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് സൂചന. അഞ്ച് നിലകളുണ്ടായിരുന്ന ഹോട്ടലിന്റെ ആദ്യത്തെ നിലയിലാണ് തീപിടുത്തമുണ്ടായത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ഫയര്‍ഫോഴ്സ് യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണയ്ക്കാന്‍ ശ്രമം തുടരുകയാണ്.
പുറത്തെടുത്തവരില്‍ ചിലര്‍ പിപിഇ കിറ്റ് ധരിച്ച നിലയിലായിരുന്നു. രക്ഷപ്പെടുത്തിയവരെ അടുത്തുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. രക്ഷാപ്രവര്‍ത്തനത്തിനായി നിരവധി അഗ്നിരക്ഷാ സംഘമാണ് സ്ഥലത്ത് എത്തിയിരിക്കുന്നത്. ഹോട്ടലിലെ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാധമിക നിഗമനം.
NEWS 22 TRUTH . EQUALITY . FRATERNITY