സർവകാല റെക്കോർഡുകളും തകർത്തെറിഞ്ഞു മുന്നേറിക്കൊണ്ടിരുന്നസ്വർണ്ണ വിലയിൽ ഇടിവ് രേഖപ്പെടുത്തി. തുടർച്ചയായ ദിവസങ്ങളിലെ വിലവർധനയ്ക്കുശേഷമാണ് സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തിയത്.
ഇന്ന് പവന് ഒറ്റയടിയ്ക്ക് കുറഞ്ഞത് 400 രൂപയാണ്. ഇതോടെ പവന് 41,600 രൂപയിലാണ് സംസ്ഥാനത്തെ സ്വർണ വ്യാപാരം നടക്കുന്നത്. 5200 രൂപയാണ് ഗ്രാമിന്റെ വില. ഓഗസ്റ്റ് ഒന്നിന് 40,160 രൂപയായിരുന്ന വിലയാണ് ഏഴിലെത്തിയപ്പോൾ 42,000 രൂപയായി വർധിച്ചത്.
ആറുദിവസംകൊണ്ട് 1,840 രൂപയുടെ വർധന. ആഗോള വിപണിയിൽ സ്വർണവില സ്ഥിരതയാർജിച്ചു. സ്പോട്ട് ഗോൾഡ് വില ഔൺസിന് 2,033.40 രൂപ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.