Breaking News

സൂപ്പർ സ്പ്രെഡ്; പൂജപ്പുര സെൻട്രൽ ജയിലിൽ കോവിഡ് രോഗികൾ വർധിക്കുന്നു, ഇന്ന് മാത്രം സ്ഥിരീകരിച്ചത് 145 പേർക്ക്…

തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കോവിഡ് രോഗികള്‍ വര്‍ധിക്കുന്നു. ഇന്ന് മാത്രം 145 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 144 തടവുകാരും ഒരു ഉദ്യോഗസ്ഥനുമാണ് രോഗബാധയെന്നാണ് വിവരം.

ഇന്ന് 298 പേരില്‍ നടത്തിയ പരിശോധനയിലാണ് 145 പേര്‍ക്ക് രോഗം കണ്ടെത്തിയത്. ഇതുവരെ 363 പേര്‍ക്കാണ് പൂജപ്പുര ജയിലില്‍ രോഗബാധ സ്ഥിരീകരിച്ചത്. അതേസമയം 900ല്‍ അധികം

അന്തേവാസികളുള്ള ജയിലില്‍ നാളെയോടെ പരിശോധന പൂര്‍ത്തിയാക്കാനാണ് ആരോഗ്യവകുപ്പിന്റെയും ജയില്‍ അധികൃതരുടേയും തീരുമാനം. പ്രായമേറിയവരും രോഗപ്രതിരോധ ശേഷിയും കുറഞ്ഞവരാണ് കൂടുതല്‍ അന്തേവാസികളുമെന്നതിനാല്‍

ആരോഗ്യവകുപ്പ് അതീവ ജാഗ്രതയിലാണ്. ഇന്ന് ഒരു മരണവും സെന്‍ട്രല്‍ ജയിലിലെ തടവുകാരില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്തിരുന്നു. സെന്‍ട്രല്‍ ജയിലില്‍ ആദ്യം രോഗബാധ സ്ഥിരീകരിച്ച വിചാരണതടവുകാരനായ യതിരാജ് എന്ന മണികണ്ഠന്‍ (72) ആണ് കോവിഡ് ബാധിച്ച്‌ മരിച്ചത്.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …