അയല്‍വാസിയുടെ പരാതിയെത്തുടര്‍ന്ന് ക്വാറന്റൈനില്‍ പോവേണ്ടിവന്നതിന്റെ പ്രതികാരമായി കുടിയേറ്റത്തൊഴിലാളി അഞ്ചാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി.
തനിക്കെതിരെ പരാതി നല്‍കിയ അയല്‍വാസിയുടെ മകനായ പന്ത്രണ്ടുകാരനെയാണ് ഇയാൾ കൊന്നു കനാലില്‍ തള്ളിയത്. ക്രൂരകൃത്യം ചെയ്ത പ്രതിയെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു.
പ്രതിയുടെ അല്‍വാസികളായ ആരതി ദേവി-ഓംകാര്‍ ദമ്ബതികളുടെ മകനായ വേദ് ആണ് കൊല്ലപ്പെട്ടത്. മുന്‍ ഗ്രാമ മുഖ്യകൂടിയാണ് ആരതി ദേവി. കഴിഞ്ഞ 29ന് ട്യൂഷന്‍ ക്ലാസില്‍ പോയ വേദ് പിന്നീട് തിരിച്ചുവന്നില്ല.
രാത്രി മടങ്ങും വഴി പ്രതി തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണ് പൊലീസ് പറയുന്നത്. കുട്ടിയെ കൊലപ്പെടുത്തിയ പ്രതി അതിനു ശേഷം ഓംകാറിന്റെ കുടുംബവുമായി
ബന്ധപ്പെട്ട് 30 ലക്ഷം രൂപ ചോദിച്ചെന്നും പൊലീസ് പറഞ്ഞു. ബന്ധുവീട്ടില്‍ ഒളിച്ചിരിക്കുകയായിരുന്ന പ്രതിയെ ഏറ്റുമുട്ടലിലൂടെയാണ് പൊലീസ് കീഴടക്കിയത്. മുംബൈയില്‍ നിന്നു നാട്ടില്‍ മടങ്ങിവന്നപ്പോള്‍ ഓംകാര്‍
പരാതിപ്പെട്ടതുകൊണ്ടാണ് തനിക്ക് ക്വാറന്റൈനീല്‍ പോവേണ്ടിവന്നതെന്ന് പ്രതി പറഞ്ഞു. അതില്‍ പ്രതികാരമായാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്ന് ഇയാള്‍ പൊലീസിനോടു സമ്മതിച്ചു.