Breaking News

14-ാം തിയതി വരെ സംയമനം പാലിക്കും; മുല്ലപ്പള്ളിക്ക് കെ മുരളീധരന്റെ മറുപടി…

തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ അവസാനിക്കുന്ന അടുത്തമാസം 14വരെ സംയമനം പാലിക്കുമെന്ന് കെ മുരളീധരന്‍ എം പി.

തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് അല്‍പം സംയമനം പാലിക്കാന്‍ കെ മുരളീധരന്‍ തയ്യാറാകണമെന്ന മുല്ലപ്പള്ളി രാമചന്ദ്രന്റെ അഭിപ്രായത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

വടകര മണ്ഡലത്തില്‍ നാളെ മുതല്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങും. എതിര്‍പ്പറിയിച്ച കല്ലാമല ഡിവിഷനില്‍ മാത്രമായി പ്രചാരണത്തിന് എത്തല്ല.

എന്നാല്‍ പഞ്ചായത്ത് തലങ്ങളിലെ പരിപാടികളില്‍ പങ്കെടുക്കുമെന്നും അദ്ദേഹം ഒരു സ്വകാര്യ ചാനലിനോട് പ്രതികരിച്ചു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …