Breaking News

നാ​ഗാലാൻഡിൽ ഇനി പട്ടിയിറച്ചി സുലഭമായി ലഭിക്കും; പട്ടിയിറച്ചിയുടെ വിപണനം പൂർണമായും നിരോധിച്ച സർക്കാർ തീരുമാനത്തിന് ഹൈക്കോടതിയുടെ സ്റ്റേ…

നാഗലാന്‍ഡില്‍ പട്ടിയിറച്ചിയുടെ വിപണനം പൂര്‍ണമായും നിരോധിച്ച സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിന് ഹൈക്കോടതിയുടെ സ്റ്റേ. ഗുവാഹത്തി ഹൈക്കോടതിയുടെ കൊഹിമ ബെഞ്ചാണ് പട്ടിയിറച്ചി നിരോധനം തടഞ്ഞത്.

പട്ടി മാംസം വില്‍പന നടത്തുന്നവരുടെ ഹര്‍ജി പരി​ഗണിച്ചാണ് കോടതിയുടെ ഇടപെടല്‍. ജൂലൈ രണ്ടിനാണ് പട്ടി മാംസം വില്‍കുന്നത് നിരോധിച്ചുകൊണ്ട് സര്‍ക്കാര്‍ തീരുമാനമിറക്കിയത്.

പട്ടിയിറച്ചിയുടെ ഇറക്കുമതിക്കടക്കം നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ക്യാബിനറ്റ് തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ് സര്‍ക്കാര്‍ പട്ടിയിറച്ചി നിരോധിക്കാന്‍ തീരുമാനിച്ചതെന്നും വ്യക്തമായ നിയമനിര്‍മ്മാണം ഉണ്ടായിട്ടില്ലെന്നും പരാതിക്കാര്‍ ചൂണ്ടിക്കാട്ടി.

പട്ടികളോടുള്ള ക്രൂരത നിരോധിക്കണമെന്നാവശ്യപ്പെട്ട് മൃഗങ്ങളുടെ അവകാശ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ അനിമല്‍ പ്രൊട്ടക്ഷന്‍ ഓര്‍ഗനൈസേഷന്‍ സര്‍ക്കാരിനു നിവേദനം നല്‍കിയിരുന്നു.

ഇതിന് പിന്നാലെയായിരുന്നു സംസ്ഥാനത്ത് പട്ടിയിറച്ചിയുടെ വ്യാപാരം നിരോധിച്ച്‌ സര്‍ക്കാര്‍ ഉത്തരവിറക്കിയത്. നായകളുടെ മാംസം വില്‍ക്കുന്ന ദയനീയമായ നിലയിലുള്ള ചിത്രങ്ങളും ഫിയാപോ പുറത്തുവിട്ടിരുന്നു.

നിയമവിരുദ്ധമായ നിരവധി അറവുശാലകള്‍ ഉണ്ടെന്നും സംഘടന വ്യക്തമാക്കുന്നു. ഇതിന് പുറമെ അയല്‍ സംസ്ഥാനങ്ങളായ അസമില്‍ നിന്നും പശ്ചിമബംഗാളില്‍ നിന്നും നായകളെ കടത്തി കൊണ്ടുവരുന്നതായും റിപ്പോര്‍ട്ട് ചെയ്തിരുന്നു.

മ്യാന്മര്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നാണ് മിസോറം, നാഗാലാന്‍ഡ്, മറ്റ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളിലേക്ക് നായ്ക്കളെ ഇറച്ചിക്കായി എത്തിച്ചിരുന്നത്.

ചൈന, ദക്ഷിണ കൊറിയ, ഇന്തോനേഷ്യ, കംബോഡിയ, ലാവോസ്, വിയറ്റ്നാം, വടക്കുകിഴക്കന്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങള്‍ എന്നിവിടങ്ങളിലായി പ്രതിവര്‍ഷം 30 ദശലക്ഷം നായ്ക്കളും 10 ദശലക്ഷം പൂച്ചകളെയും ഇറച്ചിക്കായി കൊല്ലുന്നുണ്ടെന്നാണ് കണക്ക്. ഹോങ്കോംഗ്, ഫിലിപ്പീന്‍സ്, തായ്‌വാന്‍, തായ്ലന്‍ഡ്, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളിലും പട്ടിയിറച്ചി നിരോധിച്ചിട്ടുണ്ട്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …