സംസ്ഥാനത്ത് തുടര്‍ച്ചയായ മൂന്നാം ദിവസവും സ്വര്‍ണവിലയില്‍ വര്‍ധനവ് രേഖപ്പെടുത്തി. ഒരു പവന് സ്വര്‍ണത്തിനു ഇന്ന് ഒറ്റയടിയ്ക്ക് 600 രൂപയാണ് കൂടിയത്.
ഇതോടെ 36,720 രൂപയാണ് സംസ്ഥാനത്തെ സ്വർണ്ണ വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 75 രൂപ കൂടി 4590 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
കഴിഞ്ഞ ദിവസം 200 രൂപ കൂടി 36,120 രൂപയായിരുന്നു പവന്റെ വില. ഡോളര്‍ തളര്‍ച്ച നേരിട്ടതോടെ ആഗോള വിപണിയില്‍ സ്പോട് ഗോള്‍ഡ് വില ഔണ്‍സിന് 1,830 ഡോളര്‍ നിലവാരത്തിലെത്തി.