സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിനവും സ്വര്‍ണ വിലയിൽ ഇടിവ് രേഖപ്പെടുത്തി. പവന് ഇന്ന് കുറഞ്ഞത് 320 രൂപയാണ്.
ഇതോടെ പവന് 36,720 രൂപയിലാണ് സംസ്ഥാനത്തെ സ്വര്‍ണ്ണ വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 40 രൂപകുറഞ്ഞ് 4590 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
ബുധനാഴ്ച 37,040 രൂപയായിരുന്നു പവന്റെ വില. ആഗോള വിപണിയില്‍ സ്പോട് ഗോള്‍ഡ് വില ഔണ്‍സിന് 0.2ശതമാനം കുറഞ്ഞ് 1,835.11 ഡോളര്‍ നിലവാരത്തിലെത്തി.
രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സില്‍ പത്ത് ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 49,250 രൂപയാണ്.