രാഷ്ട്രീയ പ്രവേശനത്തില്‍ നിന്ന് പിന്മാറിയ കാരണം വ്യക്തമാക്കി രജനീകാന്ത്. ആരോഗ്യപരമായ കാരണങ്ങളാല്‍ പിന്മാറുന്നുവെന്നാണു താരത്തിന്റെ വിശദീകരണം. വാക്കു പാലിക്കാനാകാത്തതില്‍ കടുത്ത വേദനയുണ്ടെന്നും തന്നെ വിശ്വസിച്ച് രാഷ്ട്രീയത്തില്‍ ഇറങ്ങുന്നവര്‍ ദുഃഖിക്കാന്‍ ഇടവരരുതെന്നും രജനീകാന്ത് ട്വീറ്റ് ചെയ്തു.
മക്കള്‍ സേവൈ കക്ഷി എന്ന പേരില്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്ന് രജനീകാന്ത് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. നിലവിലുള്ള പാര്‍ട്ടിയെ ഉപയോഗിച്ചാണ് രജനീകാന്ത് രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചത്.
ഡിസംബര്‍ 31ന് രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കുമെന്നും ജനുവരിയില്‍ പ്രവര്‍ത്തനം തുടങ്ങുമെന്നുമായിരുന്നു നേരത്തെ രജനി വ്യക്തമാക്കിയിരുന്നത്. വെള്ളിയാഴ്ച 70കാരനായ രജനിയെ രക്ത സമ്മര്‍ദത്തിലെ വ്യതിയാനത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് അദ്ദേഹം ആശുപത്രി വിട്ടത്. ഒരാഴ്ച പൂര്‍ണ വിശ്രമം നിര്‍ദേശിച്ചിരിക്കുകയാണ് ഡോക്ടര്‍മാര്‍.