Breaking News

രാജ്യത്ത് അതിതീവ്ര വൈറസ് ബാധിച്ചവരുടെ എണ്ണം വര്‍ദ്ധിക്കുന്നു; 20 പേര്‍ക്ക് കൂടി രോ​ഗം: കേരളത്തില്‍ 1600 പേരെ നിരീക്ഷിക്കും…

ഇന്ത്യയിൽ ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് ബാധിതരുടെ എണ്ണം വര്‍ദ്ധിക്കുന്നു. പുതുതായ് 20 പേര്‍ക്ക് കൂടി രാജ്യത്ത് രോ​ഗബാധ സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 58 ആയി.

ജീനോം സീക്വന്‍സിംഗ് ടെസ്റ്റിലൂടെയാണ് രോഗബാധ സ്ഥിരീകരിച്ചത്. അതിതീവ്ര കോവിഡിന്റെ പ്രാദേശിക വ്യാപനം തടയാന്‍ നിരീക്ഷണം ശക്തമാക്കാന്‍‌ ജില്ലകള്‍ക്ക് നിര്‍ദേശം നല്‍കി.

രോഗം സ്ഥിരീകരിച്ചവരുടെ സാമ്ബിള്‍ രാജ്യത്തെ വിവിധ ലാബുകളിലാണ് പരിശോധിച്ചത്. ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്നും ആരോഗ്യ വകുപ്പ് അറിച്ചു.

യു.കെയില്‍ നിന്നെത്തിയ 1600 പേരെയും സമ്ബര്‍ക്കത്തില്‍ വന്നവരെയും പ്രത്യേകം നിരീക്ഷിക്കും.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …