സംസ്ഥാനത്ത് മദ്യവില കൂട്ടണമെന്ന് ബെവ്‌കോ. നിര്‍മാതാക്കള്‍ക്ക് നല്‍കാനുള്ള വിലകൂട്ടണമെന്നാണ് ബെവ്‌കോ ആവശ്യപ്പെടുന്നത്. അസംസ്‌കൃത വസ്തുക്കള്‍ക്ക് വില കൂടിയതിനാല്‍ മദ്യവില കൂട്ടണമെന്നാണ് കമ്ബനികളുടെ ആവശ്യം.
കഴിഞ്ഞ ദിവസം ചേര്‍ന്ന ബെവ്‌കോ ഡയരക്ടര്‍ ബോര്‍ഡ് യോഗമാണ് വിതരണക്കാരില്‍ നിന്നും മദ്യം വാങ്ങുന്നതിനുള്ള അടിസ്ഥാന വിലയില്‍ 7 ശതമാനം വര്‍ധനവുണ്ടാകണമെന്ന് തീരുമാനമെടുത്തത്.
നടപ്പായാല്‍ മദ്യവില ലിറ്ററിന് 100 രൂപയെങ്കിലും കൂടും. മദ്യം ഉത്പാദിപ്പിക്കുന്നതിനുള്ള എക്‌സട്രാ ന്യൂട്രല്‍ ആല്‍ക്കഹോളിന്റെ (സ്പിരിറ്റ്) വില കണക്കിലെടുത്താണ് ബിവറേജസ് കോര്‍പറേഷന്‍ മദ്യം വാങ്ങുന്നതിനുള്ള കരാര്‍ ഉറപ്പിക്കുന്നത്.
സ്പിരിറ്റിന് ലിറ്ററിന് 35 രൂപ വിലയുണ്ടായിരുന്നപ്പോള്‍ ഉറപ്പിച്ച ടെന്‍ഡറനുസരിച്ചാണ് ഇപ്പോഴും ബെവ്‌കോക്ക് മദ്യം ലഭിക്കുന്നത്.