ചോറ്റാനിക്കരയില്‍ പിടിപെട്ട ഷിഗല്ല രോഗത്തിന്റെ ഉറവിടം കണ്ടെത്താനായില്ല. പുറത്തു നിന്നുള്ള ഭക്ഷണമാണ് രോഗത്തിന്റെ ഉറവിടം എന്നാണ് നിലവിലെ വിലയിരുത്തലെന്ന് ആരോഗ്യവകുപ്പ് പറയുന്നത്.
നിലവില്‍ ആശങ്ക പെടേണ്ട സാഹചര്യം ഇല്ലെങ്കിലും കരുതല്‍ തുടരാന്‍ ആണ് ആരോഗ്യ വകുപ്പിന്റെ തീരുമാനം.
വാര്‍ഡ് തലത്തിലും പഞ്ചായത്ത് തലത്തിലും ഷിഗല്ല പ്രതിരോധം ഉറപ്പാക്കാനായി പ്രത്യേക യോഗങ്ങള്‍ ചേരുകയും രോഗസാധ്യത ഇല്ലാതാക്കാനുള്ള നടപടികള്‍ ഉറപ്പാക്കുകയും ചെയ്തു കൊണ്ടാണ് പ്രതിരോധം ഉറപ്പാക്കുന്നത്.
രോഗം സ്ഥിരീകരിച്ച ചോറ്റാനിക്കര പഞ്ചായത്തിലെ ഒമ്ബതാം വാര്‍ഡില്‍ കിണറുകളില്‍ ക്ലോറിനേഷന്‍ ഉള്‍പ്പടെ ഉള്ള നടപടികള്‍ പൂര്‍ത്തിയായി കഴിഞ്ഞു.
NEWS 22 TRUTH . EQUALITY . FRATERNITY