നാല് മണിക്കൂറുകളോളം മൊബൈല്‍ ഫോണില്‍ ഓണ്‍ലൈന്‍ ഗെയിം കളിച്ച പ്ലസ് ടു വിദ്യാര്‍ത്ഥി കുഴഞ്ഞു വീണ് മരിച്ചു. പുതുചച്ചേകിയില്‍ വല്ലിയനൂരിലെ ദര്ശന് (16) എന്ന വിദ്യാര്‍ത്ഥിയാണ് മരിച്ചത്.
തിങ്കളാഴ്ച രാത്രി 12 മണിയോടെയാണ് മരണം സംഭവിച്ചത്. മൊബൈല്‍ ഫോണില്‍ ഇയര്‍ഫോണ്‍ ഇപയോഗിച്ച് ഓണ്‍ലൈന്‍ ഗെയിം ആയ ഫയര്‍ വാള് ആണ് ദദര്‍ശന്‍ കളിച്ചിരുന്നത് എന്ന് പിതാവ് പോലീസില്‍ മൊഴി നല്കി.
രാത്രി 11.40ന് പിതാവ് മുറിയില്‍ എത്തി പരിശോധിച്ചപ്പോള്‍ ദര്ശന് ബോധരഹിതനായി കിടക്കുകയായിരുന്നു. ഉടന്‍ തന്നെ വീടിന് സമീപമുള്ള സ്വകാര്യ ആശുപത്രിയിലേക്കും പിന്നീട് ജിപ്മെര്‍ ആശുപത്രിയിലേക്കും കൊണ്ടുപോയി.
ജിപ്മെറില് നടത്തിയ പരിശോധനയില്‍ ദര്ശന് മരിച്ചു എന്ന് വ്യക്തമായി. മറ്റ് അസുഖങ്ങള്‍ ഒന്നും ദര്ശന് ഉണ്ടായിരുന്നില്ലെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ കേസ് റജിസ്റ്റര്‍ ചെയ്തതായും പോലീസ് പറഞ്ഞു