പെട്രോള്‍ ഒഴിച്ച് തീകൊളുത്തി അപായപ്പെടുത്താന്‍ ശ്രമിച്ചയാളെ ഓടിരക്ഷപ്പെടാന്‍ അനുവദിക്കാതെ ചേര്‍ത്തുപിടിച്ച് യുവതി. പൊള്ളലേറ്റ അക്രമി മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ യുവതി അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.
വിജയ് ഖാംബെ എന്നയാളാണ് മരിച്ചത്. മുംബൈ ഗാന്ധിനഗറിലെ മേഘാവദിയില്‍ ശനിയാഴ്ചയായിരുന്നു സംഭവം. വിജയ് ഖാംബെയും യുവതിയും രണ്ടരവര്‍ഷത്തോളമായി സൗഹൃദമുള്ളവരാണ്.
യുവതിയെ വിവാഹം കഴിക്കാന്‍ വിജയ് ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും ഇവരുടെ കുടുംബം അനുവദിച്ചില്ല. ഇതോടെ ഇയാള്‍ യുവതിയെ ഉപദ്രവിക്കാന്‍ തുടങ്ങി. ശനിയാഴ്ച യുവതി വീട്ടില്‍ ഒറ്റക്കായ സമയത്ത് വിജയ് പെട്രോളുമായി എത്തി
ഇവരുടെ മേല്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. എന്നാല്‍, യുവതി ഇയാളെ വിടാതെ കയറി പിടിച്ചു. അയല്‍ക്കാര്‍ ഓടിയെത്തി തീയണച്ച് ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും വിജയ് മരിച്ചിരുന്നു.
യുവതിയുടെ നില അതീവഗുരുതരമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.