കാമുകനൊപ്പം ഓട്ടോറിക്ഷയില്‍ യാത്ര ചെയ്യുന്നതിനിടെ റോഡിലേക്ക് തെറിച്ചു വീണ് യുവതി മരിച്ചു. ഡല്‍ഹിയിലെ സാരായ് കാലെ ഖാന് ഏരിയയിലാണ് സംഭവം നടന്നത്. പരംജീത്ത് കൗര്‍ എന്ന യുവതിയാണ് മരിച്ചത്.
യുവതിക്കൊപ്പമുണ്ടായിരുന്ന ഹൃതിക് എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഈസ്റ്റ് ഡല്‍ഹിയിലെ കല്യാണ്‍പുരി സ്വദേശിയാണ് പരംജീത്ത്. മോതിബാഗിലെ നനാക്പുര
സ്വദേശിയായ ഹൃതിക്കുമായി യുവതി പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് പറയുന്നു.സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ, ആശ്രം ചൗക്കില്‍ നിന്നും ഓട്ടോറിക്ഷ കയറുന്നതിനു മുമ്ബ് പരംജീത്തും ഹൃതിക്കും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു.
ഇതിനിടയില്‍ പരംജീത്തിന്റെ സുഹൃത്തായ സിദ്ധാര്‍ത്ഥും സ്ഥലത്തെത്തി. ഇതോടെ പ്രകോപിതനായ ഹൃതിക് യുവതിയെ റോഡില്‍ വെച്ച് നിരവധി തവണ മര്‍ദ്ദിച്ചിരുന്നു.
ഇതിനു ശേഷമാണ് ഇരുവരും ഓട്ടോയില്‍ കയറുന്നത്. ഓട്ടോറിക്ഷയില്‍ വെച്ചും ഹൃതിക് പരംജീത്തിനെ അടിച്ചിരുന്നു. കല്യാണ്‍പുരിയിലുള്ള പരംജീത്തിന്റെ വീട്ടിലേക്ക് പോകുന്നതിനായാണ് ഓട്ടോയില്‍ കയറിയത്.
ഓട്ടോ എന്‍എച്ച് 24 ഫ്ലൈ ഓവറില്‍ എത്തിയപ്പോള്‍ പരംജീത്ത് ഓട്ടോറിക്ഷയില്‍ നിന്ന് പുറത്തേക്ക് വീണുവെന്നാണ് ഓട്ടോ ഡ്രൈവറായ ശംസുല്‍ അലിയും ഹൃതിക്കും പറയുന്നത്.
ഹൃതിക്കും സിദ്ധാര്‍ത്ഥും ചേര്‍ന്നാണ് പരംജീത്തിനെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുന്നത്. പാണ്ഡവ് നഗറിലുള്ള ആശുപത്രിയില്‍ യുവതിയെ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി സൗത്ത് ഈസ്റ്റ് ഡപ്യൂട്ടി കമ്മീഷണര്‍ ആര്‍പി മീന അറിയിച്ചു.