Breaking News

നാളെ മോട്ടോര്‍ വാഹന പണിമുടക്ക്; സംസ്ഥാനത്തെ പരീക്ഷകളെല്ലാം മാറ്റിവെച്ചു

ഇന്ധന വില വര്‍ധനവിനെതിരെ പ്രതിഷേധിച്ച നാളെ സംയുക്ത മോട്ടോര്‍ വാഹനപണിമുടക്ക്. സംയുക്ത ട്രേഡ് യൂണിയനും തൊഴിലുടമകളും ചേര്‍ന്നാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

ഇതെ തുടര്‍ന്ന് സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി മോഡല്‍ പരീക്ഷ, എം.ജി സര്‍വകലാശാലയുടെ പരീക്ഷകളും മാറ്റിവെച്ചു. നാളെ രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് പണിമുടക്ക്.

കടം വാങ്ങിയ 50 രൂപ തിരികെ നല്‍കിയില്ല; സുഹൃത്തിനെ യുവാവ് കഴുത്തുഞെരിച്ച്‌ കൊന്നു..Read more

കെഎസ്‌ആര്‍ടിസിയിലെ സംഘടനകളായ സിഐടിയു, ടിഡിഎഫ്, എഐടിയുസി സംഘടനകളും പണിമുടക്കിനെ പിന്തുണച്ചതോടെ നാളെ കെഎസ്‌ആര്‍ടിസി സര്‍വീസും മുടങ്ങും.

മാറ്റിവെച്ച പരീക്ഷകളില്‍ ഹയര്‍ സെക്കന്‍ഡറി മോഡല്‍ പരീക്ഷ മാര്‍ച്ച്‌ എട്ടിലേക്കാണ് മാറ്റിയിരിക്കുന്നത്. എം.ജി സര്‍വകലാശാലയുടെ പരീക്ഷ തീയതി പിന്നീട് അറിയിക്കുന്നതായിരുക്കും. കേരള സാങ്കേതിക സ‌ര്‍വകലാശായുടെ പരീക്ഷകള്‍ നേരത്തെ മാറ്റിവെച്ചിരുന്നു.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …