ചാമ്ബ്യന്‍സ് ലീഗില്‍ ഇന്ന് യുവന്റസിന് അഗ്നിപരീക്ഷ. പ്രീക്വാര്‍ട്ടറിലെ ആദ്യപാദത്തില്‍ പോര്‍ച്ചുഗല്‍ ക്ലബായ എഫ് സി പോര്‍ട്ടോയോട് യുവന്റസ് പരാജയപ്പെട്ടിരുന്നു (2-1). ഇന്ന് യുവന്റസിന്റെ മൈതാനത്ത് നടക്കുന്ന മത്സരത്തില്‍ വന്‍ മാര്‍ജിനില്‍ ജയിച്ചേ മതിയാകു.
പേടിഎം സ്കാനര്‍ വഴി വന്‍ തട്ടിപ്പ്; ജാഗ്രത നിര്‍ദ്ദേശം; മുന്നറിയിപ്പുമായി പോലീസ്…Read more
സ്റ്റാര്‍ സ്‌ട്രൈക്കര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയില്‍ തന്നെയാണ് ടീമിന്റെയും ആരാധകരുടെയും പ്രതീക്ഷ. നേരത്തെ ഇറ്റാലിയന്‍ സീരി എയില്‍ ലാസിയോയ്‌ക്കെതിരായ മത്സരത്തില്‍ റൊണാള്‍ഡോയ്ക്ക് വിശ്രമം നല്‍കിയിരുന്നു.
ഇന്നത്തെ മത്സരത്തിന് മുന്നോടിയായിട്ടാണ് വിശ്രമം. ഡിബാല ഇന്ന് ടീമില്‍ തിരിച്ചെത്തുന്നതും യുവന്റസിന് മുന്‍തൂക്കം നല്‍കും. സീരി എയില്‍ മൂന്നാം സ്ഥാനത്തുള്ള യുവന്റസിന് ലീഗ്
കിരീടം നേടുക എന്ന സ്വപ്നം പാതിവഴിയിലാണ്. ഇന്റര്‍ മിലാനും എസി മിലാനുമാണ് കിരീടപോരാട്ടത്തില്‍ യുവന്റസിന് മുന്നില്‍ നില്‍ക്കുന്നത്.