കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് മഹാരാഷ്ട്രയിലെ നാഗ്പുരില്‍ വീണ്ടും ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. മാര്‍ച്ച് 15 മുതല്‍ 21 വരെയാണ് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നത്. പച്ചക്കറി, പഴവര്‍ഗ കടകള്‍, പാല് തുടങ്ങിയ അവശ്യ മേഖലകള്‍ പ്രവര്‍ത്തിക്കും.
നാഗ്പുര്‍ പോലീസ് കമ്മീഷണറേറ്റിന് കീഴിലുള്ള പ്രദേശങ്ങളിലാണ് ലോക്ഡൗണ്‍ വരുന്നത്. ലോക്ഡൗണ്‍ ഒഴിവാക്കാന്‍ കഴിയാത്ത ചില പ്രദേശങ്ങളുണ്ട്.
അതേതൊക്കെയെന്ന കാര്യത്തില്‍ താമസിയാതെ തീരുമാനം വരുമെന്നും മുഖ്യമന്ത്രി ഉദ്ദവ് താക്കറെ പറഞ്ഞു.
കഴിഞ്ഞ 24 മണിക്കൂറിനിടെ മഹാരാഷ്ട്രയില്‍ 13,659 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 1,710 കേസുകളും നാഗ്പുരിലാണ്. 173 ദിവസങ്ങള്‍ക്ക് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പ്രതിദിനക്കണക്കാണിത്. രാജ്യത്ത് 24 മണിക്കൂറിനിടെ സ്ഥിരീകരിച്ച കേസുകളുടെ 60 ശതമാനവും മഹാരാഷ്ട്രയിലാണ്.