സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസം നാല് ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതേതുടർന്ന് ഇടുക്കി പാലക്കാട്, വയനാട്, കോഴിക്കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
കോവിഡ് വ്യാപനം രൂക്ഷമാകുന്നു; വീണ്ടും ലോക്ക്ഡൗൺ ; മാര്‍ച്ച് 15 മുതല്‍ 21 വരെ…Read more
കേരള-കര്‍ണാടക തീരത്ത് 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. ആയതിനാൽ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പുണ്ട്. കഴിഞ്ഞ
മൂന്ന് ദിവസമായി സംസ്ഥാനത്തെ പലയിടത്തും വേനല്‍ മഴ ലഭ്യമായിരുന്നു. മധ്യകേരളത്തില്‍ ശക്തമായ മഴയാണ് പെയ്തത്. ഇതോടെ കടുത്ത വേനല്‍ചൂടിനും ആശ്വാസമായിരുന്നു.
ഇതിന് പിന്നാലെയാണ് കനത്ത മഴയ്ക്കുള്ള മുന്നറിയിപ്പ് കാലാവസ്ഥാ വകുപ്പിന്റെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്.