Breaking News

ശബരിമലയില്‍ കൂടുതല്‍ ഭക്തര്‍ക്ക് പ്രവേശിപ്പിക്കാന്‍ അനുമതി…

മീനമാസ പൂജകള്‍ക്കായി നട തുറക്കുന്ന ശബരിമലയില്‍ കൂടുതല്‍ ഭക്തര്‍ക്ക് പ്രവേശനാനുമതി. പ്രതിദിനം 10,000 ഭക്തരെ വീതം പ്രവേശിപ്പിക്കാനാണ് തീരുമാനമായിരിക്കുന്നത്.

വെര്‍ച്വല്‍ ക്യൂ വഴി വരുന്ന ഭക്തരെ മാത്രമേ ശബരിമലയില്‍ പ്രവേശിപ്പിക്കുകയുള്ളൂ.

48 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടി- പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് പ്രവേശനത്തിന് നിര്‍ബന്ധമാണ്. നിലവില്‍ പ്രതിദിനം 5000 പേരെ വീതം പ്രവേശിപ്പിക്കാനാണ് അനുമതി നല്‍കിയിട്ടുള്ളത്.

കോവിഡ് വാക്‌സിന്‍ നേഴ്സ്മാര്‍ക്ക് സൗജന്യമാക്കണം; ഇന്ത്യന്‍ നഴ്സസ് അസോസിയേഷന്‍…Read more 

മീന മാസ പൂജ, ഉത്സവം എന്നിവ കണക്കിലെടുത്ത് ഇതനുസരിച്ച്‌ നേരത്തെ തന്നെ വെര്‍ച്വല്‍ ക്യൂ വഴിയുള്ള ബുക്കിംഗ് തുടങ്ങിയിട്ടുണ്ട്. മീന മാസ പൂജകള്‍ക്കും ഉത്സവത്തിനുമായി 15 മുതല്‍ 28 വരെയാണ് ശബരിമല നട തുറക്കുന്നത്.

ഈ ദിവസങ്ങളില്‍ പ്രതിദിനം പതിനായിരം ഭക്തരെ വീതം പ്രവേശിപ്പിക്കാനാണ് അനുമതി നല്‍കിയത്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …