ഇന്‍ഷുറന്‍സ് ലഭിക്കാന്‍ രണ്ട് മക്കളെ മുക്കിക്കൊലപ്പെടുത്തിയ അമേരിക്ക൯ യുവാവിന് 212 വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ച് കോടതി. മു൯ ഭാര്യയെയും കൊല ചെയ്യാ൯ ശ്രമിച്ച ലോസ് ആഞ്ജലസുകാര൯ പാലത്തിനു മുകളില്‍ നിന്ന് വാഹനം ഓടിച്ച് താഴേക്ക് തള്ളിയിടുകയായിരുന്നു.
ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ് സ്വന്തമാക്കിയ ജോണ്‍സണ്‍ ശൂരനാടിനു അഭിനന്ദനങ്ങൾ…Read more
അലി എഫ് എല്‍മസായേ൯ എന്ന 45 കാരനാണ് പരമാവധി ശിക്ഷ ലഭിച്ചത്. പൈശാചികവും ക്രൂരവുമായ പ്രവര്‍ത്തിയെന്നാണ് ശിക്ഷ വിധിച്ചുകൊണ്ട് കോടതി പറഞ്ഞത്. അതിവിദഗ്ധാമായി
കള്ളം പറയുന്നയാളും അത്യാര്‍ത്തിക്കാരനുമായ പ്രതി നിഷ്ഠൂരമായ കൊലപാതകത്തിന് പോലും മടിയില്ലാത്തയാളെന്ന് വിധി പുറപ്പെടുവിക്കുന്നതിനിടെ ഡിസ്ട്രിക്റ്റ് ജഡ്ജ് ജോണ് ആര്‍ വാള്‍ട്ടര്‍ പറഞ്ഞു.
അതേസമയം കുറ്റവാളിക്ക് കുറ്റം പിടിക്കപ്പെട്ടു എന്ന ഖേദം മാത്രമാണ് കോടതി മുന്‍പാകെ ബോധിപ്പിക്കാ൯ ഉണ്ടായിരുന്നത്. തടവ് ശിക്ഷക്ക് പുറമെ എല്‍മസായേനിനോട് 261,751 ഡോളര്‍ (ഏകദേശം 1,90,26,483.88 രൂപ) ഇ൯ഷൂറ൯സ് കമ്ബനികള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും കോടതി ഉത്തരവിട്ടു.
വ്യാജ മെയില്‍ ഉപയോഗിക്കല്‍, വ്യക്തിത്വ മോഷണം, അനധികൃതമായി സ്വത്ത് സമ്ബാദിക്കല്‍ തുടങ്ങിയവയാണ് 2019 ല്‍ ഇയാള്‍ക്കെതിരെ ചുമത്തിയ കുറ്റം. ഇ൯ഷൂറ൯സ്
പോളീസികള്‍ ആക്റ്റീവല്ലേ എന്ന് ഉറപ്പുവരുത്താ൯ എല്‍മസായേ൯ ഇടക്കിടക്ക് കമ്ബനികളില്‍ വിളിക്കാറുണ്ടായിരുന്നുവെന്ന് പ്രോസിക്യൂട്ടര്‍ പറയുന്നു.
തന്റെ മു൯ ഭാര്യ അപകടത്തില്‍ മരണപ്പെട്ടാല്‍ ഇ൯ഷൂറ൯സ് കിട്ടുമോ എന്നും കമ്ബനികള്‍ കുടുതല്‍ അന്വേഷണം നടത്തുമോ എന്നും അദ്ദേഹം ആരാഞ്ഞിരുന്നു. 2015 ഏപ്രില്‍ 9 ന് ലോസ്
ആഞ്ചലസ് തുറമുഖത്തിനടുത്തുള്ള സാ൯ പെഡ്രോ ഏരിയയിലെ മുക്കുവര്‍ ഉപയോഗിക്കുന്ന പാലം വഴി എല്‍മസായേ൯ തന്റെ മു൯ ഭാര്യയെയും രണ്ട് മക്കളേയും വാഹനത്തില്‍ കൊണ്ടുപോകുകയായിരുന്നു.
ഇ൯ഷൂറ൯സ് പോളിസിയുടെ കാലാവധി കഴിഞ്ഞ് 12 ദിവസത്തിന് ശേഷമായിരുന്നു ഇത്. വാഹനം വെള്ളത്തിലേക്ക് വീഴ്ത്തിയ ശേഷം വിന്റോ വഴി ഇദ്ദേഹം രക്ഷപ്പെട്ടു. എന്നാല്‍
നീന്താ൯ കഴിയാതിരുന്ന ഇയാളുടെ മു൯ഭാര്യയെ അടുത്തുള്ള മത്സ്യ ബന്ധന തൊഴിലാളികളാണ് രക്ഷപ്പെടുത്തിയത്. 8 ഉം 13 ഉം പ്രായമുള്ള രണ്ട് കുട്ടികള്‍ക്ക് രക്ഷപ്പെടാനായില്ല.
ഇവരുടെ മൂന്നാമത്തെ മക൯ ഒരു ക്യാമ്ബില്‍ പങ്കെടുക്കാ൯ വേണ്ടി പുറത്തു പോയതിനാല്‍ അപകടത്തില്‍ പെട്ടില്ല. കുട്ടികളുടെ പേരിലെടുത്ത രണ്ട് ഇ൯ഷൂറ൯സ് പോളിസികളുടെ തുക 260,000 ഡോളര്‍ എല്‍മസായേനിനു ലഭിച്ചിരുന്നു. ഈ തുക ഉപയോഗിച്ച് ഇദ്ദേഹം ഈജിപ്തില്‍ ഭൂമിയും ഒരു ബോട്ടും വാങ്ങിയെന്ന് കോടതി കണ്ടെത്തി