നിയമസഭ തെരഞ്ഞെടുപ്പ് നിരീക്ഷണത്തിന്റെ ഭാഗമായി കോഴിക്കോട് നോര്‍ത്ത്, തിരുവമ്ബാടി, കുന്ദമംഗലം ഫ്ലയിങ് സ്ക്വാഡുകളും ബേപ്പൂര്‍, കുന്ദമംഗലം സ്റ്റാറ്റിക് സര്‍വൈലന്‍സ്
ടീമുകളും ഞായറാഴ്ച മാത്രം 8,56,810 രൂപ പിടിച്ചെടുത്തു. ഇലക്ഷന് സ്ക്വാഡുകള്‍ ഇതുവരെ 23,34,080 രൂപയാണ് പിടിച്ചെടുത്തത്. തുക കലക്ടറേറ്റ് സീനിയര്‍ ഫിനാന്‍സ് ഓഫിസറുടെ
നേതൃത്വത്തിലുള്ള അപ്പീല്‍ കമ്മിറ്റിക്ക് കൈമാറി. ബേപ്പൂര്‍ സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീം 423 ഗ്രാം തങ്കവും പിടികൂടി നല്ലളം പൊലീസിന് കൈമാറി.