Breaking News

റഷ്യയ്ക്ക് പിന്നാലെ ഇന്ത്യയും വിജയത്തിലേക്ക്! കോവിഡ് വാക്സിന്‍ ‘കൊവിഷീല്‍ഡ്’ ഇന്ത്യക്കാര്‍ക്ക് ഉടന്‍ ലഭ്യമാകും…

ഓക്സ്ഫഡ് യൂനിവേഴ്സിറ്റി-ആസ്ട്ര സെനേക എന്നിവര്‍ ചേര്‍ന്ന് വികസിപ്പിച്ച കോവിഡിനെതിരായ വാക്സിന്‍ ‘കൊവിഷീല്‍ഡ്’ വരുന്ന 73 ദിവസത്തിനകം ഇന്ത്യക്കാര്‍ക്ക് ലഭ്യമായിത്തുടങ്ങുമെന്ന് റിപ്പോര്‍ട്ട്.

വാക്സിന്‍ നിര്‍മാതാക്കളായ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ ഉന്നത ഉദ്യോഗസ്ഥന്‍ ഇക്കാര്യം അറിയിച്ചതായി രാജ്യത്തെ ഒരു പ്രമുഖ മാധ്യമം ചെയ്യുന്നു. കൊവിഷീല്‍ഡിന്‍റെ മൂന്നാംഘട്ട പരീക്ഷണം പുരോഗമിക്കുകയാണ്.

ഇത് വിജയമാകുന്നതോടെ രാജ്യത്ത് വാണിജ്യ ഉല്‍പ്പാദനം ആരംഭിക്കുന്ന ആദ്യത്തെ കോവിഡ് വാക്സിന്‍ ആവും സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റേതെന്നും അദ്ദേഹം പറഞ്ഞു. ഉല്‍പ്പാദന മുന്‍ഗണന നല്‍കുന്ന ലൈസന്‍സും വാക്സിന്‍ പരീക്ഷണം 58 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനുള്ള അനുമതിയും ലഭിച്ചതായി സെറം ഇന്‍സ്റ്റിറ്റ്യൂട്ട് അധികൃതര്‍ പറഞ്ഞതായി മറ്റൊരു മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇത് പ്രകാരം ശനിയാഴ്ചയാണ് മൂന്നാംഘട്ട പരീക്ഷണത്തിലെ ആദ്യ വാക്സിന്‍ ഡോസ് നല്‍കിയത്. 29ാം ദിവസം അടുത്ത ഡോസ് നല്‍കും. ഫൈനല്‍ റിപ്പോര്‍ട്ട് 15 ദിവസത്തിന് ശേഷമാണ് തയാറാക്കുക. ഇത് പൂര്‍ത്തിയാകുന്നതോടെ വാണിജ്യോല്‍പാദനം ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്.

രാജ്യത്തെ 20 കേന്ദ്രങ്ങളിലായി ആഗസ്റ്റ് 22നാണ് വാക്സിന്‍ മൂന്നാംഘട്ട പരീക്ഷണം ആരംഭിച്ചത്. 1600 പേരിലാണ് പരീക്ഷണം. മൂന്നാംഘട്ട പരീക്ഷണം ആരംഭിച്ച സാഹചര്യത്തില്‍, നേരത്തെ കരുതിയതിനേക്കാള്‍ വേഗം വാക്സിന്‍ യാഥാര്‍ഥ്യമാകുമെന്നാണ് വിലയിരുത്തുന്നത്.

ഇന്ത്യയിലും മറ്റ് 92 രാജ്യങ്ങളിലും വാക്സിന്‍ വിപണിയിലിറക്കാന്‍ ഓക്സഫഡ്-ആസ്ട്രസെനേകയുമായി സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ധാരണയിലെത്തിയതായി ഉന്നതോദ്യോഗസ്ഥന്‍ പറയുന്നു.

ഇന്ത്യക്കാര്‍ക്ക് സൗജന്യമായി വാക്സിന്‍ ലഭ്യമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അടുത്ത ജൂണോടെ 68 കോടി ഡോസ് വാക്സിന്‍ ഇന്ത്യക്ക് വേണ്ടി നിര്‍മിക്കാന്‍ നിര്‍ദേശം കൊടുത്തിരിക്കുകയാണ്.

ഐ.സി.എം.ആര്‍-ഭാരത് ബയോടെക് എന്നിവരുടെ ‘കോവാക്സിന്‍’, സൈദൂസ് കാഡിലയുടെ ‘സൈകോവ്-ഡി’ എന്നീ വാക്സിനുകളും അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ഇവയുടെ ഒന്ന്, രണ്ട് ഘട്ട പരീക്ഷണമാണ് ഇപ്പോള്‍ നടക്കുന്നത്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …