2016- ല്‍ കേന്ദ്രം നടപ്പാക്കിയ നോട്ടുനിരോധനത്തിന് ശേഷം അവതരിപ്പിച്ച പുതിയ കറന്‍സി നോട്ടുകള്‍ ഇപ്പോള്‍ വലിയ രീതിയില്‍ വിപണിയില്‍ പ്രചാരത്തില്‍ ഇല്ല. കഴിഞ്ഞ രണ്ട് വര്‍ഷമായി രാജ്യത്ത് രണ്ടായിരം രൂപയുടെ കറന്‍സി നോട്ട് അച്ചടിക്കുന്നില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍.
കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂറാണ് എഴുതി തയ്യാറാക്കിയ മറുപടിയില്‍ ഇക്കാര്യം ലോക്‌സഭയെ അറിയിച്ചത്. 2018 മാര്‍ച്ച് 30 വരെയുള്ള കണക്കുകള്‍പ്രകാരം 2000 രൂപയുടെ 3,362 മില്യണ്‍ കറന്‍സി നോട്ടുകള്‍ രാജ്യത്താകെ ഉണ്ട്. 2000 രൂപ നോട്ടിന്റെ വിനിമയത്തില്‍ രാജ്യത്ത് കുറവ് സംഭവിച്ചതായും മന്ത്രിയുടെ മറുപടിയിലുണ്ട്.
2021 ഫെബ്രുവരി 26 വരെയുള്ള കണക്കുകള്‍ പ്രകാരം 2000 രൂപയുടെ 2,499 മില്യണ്‍ കറന്‍സി നോട്ടുകള്‍ മാത്രമാണ് രാജ്യത്ത് വിനിമയത്തിലുള്ളത്. ഇതാകട്ടെ കറന്‍സി നോട്ടുകളുടെ ആകെ എണ്ണത്തില്‍ 3.27 ശതമാനവും മൂല്യത്തില്‍ 37.26 ശതമാനവുമാണ്.
2016-17 സാമ്ബത്തിക വര്‍ഷത്തില്‍ 2000 രൂപയുടെ 3,542.991 മില്യണ്‍ കറന്‍സി നോട്ടുകള്‍ അച്ചടിച്ചതായാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ 2019ല്‍ പറഞ്ഞത്. 2017-18ല്‍ 2000 രൂപ നോട്ടിന്റെ അച്ചടി കുറച്ച് 111.507 മില്യണാക്കി. 2018-19ല്‍ ഇത് 46.690 മില്യണാക്കിയും കുറച്ചു. 2019 ഏപ്രില്‍ വരെ മാത്രമാണ് 2000 രൂപ നോട്ട് അച്ചടിച്ചത്.