കേരളത്തില്‍ എല്‍ഡിഎഫ് തുടര്‍ ഭരണം വന്നാല്‍ കോണ്‍ഗ്രസ് ഭൂമുഖത്ത് നിന്നും അപ്രത്യക്ഷമാകുമെന്ന പരിഹാസവുമായി നടനും മുന്‍ എംപിയുമായ ഇന്നസെന്റ്. കൊല്ലത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി മുകേഷിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയപ്പോളാണ് ഇന്നസെന്റിന്റെ പരിഹാസം.
കോണ്‍ഗ്രസ് പാര്‍ട്ടി ഇന്ന് ഏതു സ്ഥലത്താണ് ഉള്ളത്. എന്തുകൊണ്ട് കേന്ദ്രത്തില്‍ നിന്നും പലരും ഇവിടേക്ക് വരുന്നു, അവിടെയൊന്നും ഈ സാധനം ഇല്ല. പലയിടത്തും അവസാനിച്ചു.
ഇനിയും തുടര്‍ഭരണം വന്നാല്‍ ഈ പാര്‍ട്ടി ഭൂമുഖത്തു നിന്നുതന്നെ അപ്രത്യക്ഷമാകും. ഇതിനാലാണ് തുടര്‍ഭരണം വേണ്ടെന്ന് പറയുന്നതെന്നും ഇന്നസെന്റ് പറഞ്ഞു.
നടന് ഇന്നസെന്റിന്റെ തുടര്‍ഭരണം വേണ്ടെന്ന പ്രസ്താവനയില്‍ മുഖ്യമന്ത്രി പിണറായി വിജയന് കടുത്ത അതൃപ്തിയില്‍.
ഇടത് പ്രചരണ യോഗത്തിലാണ് ഇന്നസെന്റിന്റെ അഭിപ്രായ പ്രകടനമെന്നത് സിപിഎമ്മും ഗൗരവത്തോടെ എടുക്കുന്നു. സിപിഎമ്മിന്റെ മുന്‍ എംപിയുടെ അഭിപ്രായ പ്രകടനം അതിരു കടന്നുവെന്നാണ് സിപിഎം വിലയിരുത്തല്‍.
‘ഇപ്പോള്‍ ഏത് സ്ഥലത്താണ് ഇവര്‍ ഉള്ളത്. എന്തുകൊണ്ട് കേന്ദ്രത്തില്‍ നിന്നും പലരും ഇവിടേക്ക് വരുന്നു, അവിടെയൊന്നും ഇല്ല ഈ സാധനം. പലയിടത്തും അവസാനിച്ചു.
ഇത്രയധികം വര്‍ഷങ്ങള്‍ കോണ്‍ഗ്രസ് ഭരിച്ചിട്ടും എന്താണ് അവര്‍ക്ക് ചെയ്യാന്‍ സാധിച്ചത്.
മുഖ്യമന്ത്രി രാജിവയ്ക്കണം, മുഖ്യമന്ത്രി രാജിവയ്ക്കണം, ഇതുമാത്രമാണ് അവര്‍ക്ക് പറയുവാനുള്ളത്. ഇത് കുറേ തവണ കേട്ടപ്പോള്‍ എനിക്കും തോന്നി, എന്നാല്‍ ഒന്നു രാജിവച്ചുകൂടെ. എത്ര തവണയായി അയാള്‍ പറയുകയാണ്.’ ഇന്നസെന്റ് പരിഹസിച്ചു.