Breaking News

‘പാല്‍ സൊസൈറ്റിലേക്കുള്ള തിരഞ്ഞെടുപ്പല്ല നടക്കുന്നത്’ പരിഹസിച്ച ആരിഫിന് മറുപടിയുമായി അരിത ബാബു…

തന്റെ ജീവിത സാഹചര്യത്തെ പരിഹസിച്ച എ.എം ആരിഫ് എം.പിയ്ക്കു മറുപടിയുമായി കായംകുളത്തെ യുഡിഎഫ് സ്ഥാനാര്‍ഥി അരിതാ ബാബു. പരാമര്‍ശം വേദനാജനകമെന്ന് അരിതാ ബാബു പ്രതികരിച്ചു.

മത്സരിക്കുന്നത്​ പാല്‍ സൊസൈറ്റിയിലേക്കല്ലെന്ന എ.എം ആരിഫ്​ എം.പിയുടെ പരിഹാസം കേട്ടപ്പോള്‍ സങ്കടം തോന്നി, എം.എം ആരിഫിന്റെ പരിഹാസം തൊഴിലാളികളെ അപമാനിക്കുന്നതാണ്.

ഒരു ജനപ്രതിനിധിയുടെ നാവില്‍ നിന്ന് ഇത്തരം പരാമര്‍ശമുണ്ടായത് വേദനാജനകമെന്നും അരിത പറഞ്ഞു. ക്ഷീര കര്‍ഷകയായ അരിത ബാബു സംസ്​ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ വനിത സ്​ഥാനാര്‍ഥിയാണ്​.

എല്‍.ഡി.എഫിന്‍റെ തെരഞ്ഞെടുപ്പ്​ പ്രചരണ യോഗത്തിലാണ്​ എ.എം ആരിഫ്​ എം.പി ഇവര്‍ക്കെതിരെ പരിഹാസം ചൊരിഞ്ഞത്​. അരിത പാല്‍ സൊസൈറ്റിയിലേക്കല്ല മല്‍സരിക്കുന്നതെന്ന് ഓര്‍ക്കണമെന്നായിരുന്നു ആരിഫ് വാക്കുകള്‍.

ഇത് പാല്‍ സൊസൈറ്റിയിലേക്കുള്ള തിരഞ്ഞെടുപ്പല്ല, പ്രാരാബ്ദമാണ് മാനദണ്ഡമെങ്കില്‍ അതു പറയണമെന്നുമാണ് എഎം ആരിഫ് പ്രസംഗിക്കുന്നത്. കയ്യടിയോടെ ഈ പരിഹാസം ആസ്വദിക്കുന്നവരെയും കാണാം.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …