Breaking News

പ്രതിഷേധ സൂചകം; വിജയ് വോട്ട് ചെയ്യാനെത്തിയത് സൈക്കിളില്‍ (വീഡിയോ)

തമിഴ് ചലച്ചിത്രതാരം ദളപതി വിജയ് വോട്ടു ചെയ്യാന്‍ എത്തിയത് സൈക്കിളില്‍. ഇന്ധനവിലയില്‍ പ്രതിഷേധിച്ചായിരുന്നു സൈക്കിളില്‍ എത്തിയതെന്നാണ് റിപ്പോർട്ടുകൾ. പച്ച ഷര്‍ട്ടും മാസ്‌കും ധരിച്ച്‌

സൈക്കിളില്‍ പോളിംഗ് ബൂത്തിലേക്ക് താരം വരുന്ന ചിത്രങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ ഇതിനോടകം തന്നെ വൈറലായി. ചെന്നൈയിലെ നിലന്‍കാരൈ പോളിംഗ് ബൂത്തിലാണ് അദ്ദേഹം വോട്ട് ചെയ്തത്.

രാവിലെ 6.40 ന് തന്നെ നടന്‍ അജിത്തും അദ്ദേഹത്തിന്റെ ഭാര്യ ശാലിനിയും വോട്ടു ചെയ്യാന്‍ എത്തിയിരുന്നു. രജനികാന്ത്, കമല്‍ഹാസന്‍, സൂര്യ, കാര്‍ത്തി എന്നിവരും രാവിലെ തന്നെ വോട്ടു

രേഖപ്പെടുത്തിയിരുന്നു. തമിഴ്‌നാട്ടില്‍ 88000 ബൂത്തുകളാണുള്ളത്. കേരളത്തെ പോലെ ഒറ്റ തവണയായിയാണ് തമിഴ്‌നാട്ടിലും വോട്ടെടുപ്പ് നടക്കുന്നത്

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …