സംസ്ഥാനത്ത് കോവിഡ് പ്രതിരോധം കടുപ്പിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. പ്രതിരോധ നടപടികള്‍ കര്‍ശനമായി പാലിക്കേണ്ട സാഹചര്യമാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നതെന്നും ആശുപത്രികളിലെ സൗകര്യം മെച്ചപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി.
രോഗികളുടെ എണ്ണം കുറഞ്ഞപ്പോള്‍ ഫസ്റ്റ്ലൈന് ട്രീറ്റ്മെന്റ് സെന്ററുകള്‍ പലതും പൂട്ടിയിരുന്നു. ആവശ്യം വരുകയാണെങ്കില്‍ അത് വീണ്ടും തുറക്കും.
ഐസിയുകളുടെ എണ്ണവും വര്‍ധിപ്പിക്കും. ഗുരുതര രോഗികളെ മെഡിക്കല്‍ കോളജുകളില്‍ ചികിത്സിപ്പിക്കും. വാക്സിനേഷന് നടപടികള്‍ ദ്രുതഗതിയിലാക്കും.
അറുപത് വയസിനു മുകളില്‍ പ്രായമുള്ള എല്ലാവരും വാക്സിനെടുത്തോയെന്ന് ഉറപ്പാക്കാന്‍ മാസ് ക്യാമ്ബയിന് നടത്തുമെന്നനും ആരോഗ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.