സംസ്ഥാനത്തെ സ്വര്‍ണവിലയിൽ ഇന്ന് കുറവ് രേഖപ്പെടുത്തി. ഇന്ന് പവന് 80 രൂപ കുറഞ്ഞ് 34,720 രൂപയിലാണ് സംസ്ഥാനത്തെ സ്വർണ്ണ വ്യാപാരം പുരോഗമിക്കുന്നത്.
4340 രൂപയാണ് ഗ്രാമിന്റെ വില. കഴിഞ്ഞ ദിവസം 34,800 രൂപയായിരുന്നു പവന്റെ വില. ആഗോള വിപണിയിലെ ചാഞ്ചാട്ടമാണ് രാജ്യത്തെ വിപണിയിലും പ്രതിഫലിച്ചത്.