Breaking News

കോവിഡിൽ ഞെട്ടി ഇന്ത്യ; രാജ്യത്ത്​ പ്രതിദിന കോവിഡ്​ കേസുകള്‍ രണ്ടുലക്ഷത്തിലേക്ക്; 1027 മരണം…

കോവിഡ്​ രണ്ടാം തരംഗത്തില്‍ രാജ്യം വിറങ്ങലിക്കുന്നു. രാജ്യത്ത്​ പ്രതിദിനം റിപ്പോര്‍ട്ട്​ ചെയ്യുന്ന കോവിഡ്​ കേസുകളുടെ എണ്ണം രണ്ടുലക്ഷത്തിലേക്ക്​ കടക്കുകയാണ്​. 24 മണിക്കൂറിനിടെ 1,84,372 കേസുകളാണ്​ രാജ്യത്ത്​ റിപ്പോര്‍ട്ട്​ ചെയ്​തത്​.

തുടര്‍ച്ചയായി നാലാം ദിവസമാണ്​ രാജ്യത്ത്​ പ്രതിദിന രോഗികളുടെ എണ്ണം ഒന്നര ലക്ഷം കടക്കുന്നത്​. 1027 മരണങ്ങളാണ്​ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട്​ ചെയ്​തത്​. ഇതോടെ മരണസംഖ്യ 1,72,085 ആയി.

ആറ്​ മാസത്തിനിടെ ഒരുദിവസം റിപ്പോര്‍ട്ട്​ ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന​ മരണ സംഖ്യയാണ്​​. എട്ട്​ ദിവസമായി ദിവസേന രാജ്യത്ത്​ ലക്ഷത്തിലധികം പേര്‍ക്ക്​ രോഗം സ്​ഥിരീകരിക്കുന്നു. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ്​ രോഗികളുടെ എണ്ണം 1.38 കോടിയായി.

യു.എസ് (3.2 കോടി)​ കഴിഞ്ഞാല്‍ ലോകത്തില്‍ ഏറ്റവും കൂടുതല്‍ കോവിഡ്​ ബാധിതരുള്ള രാജ്യമായി ഇന്ത്യ മാറി. ബ്രസീലാണ്​ ഇന്ത്യക്ക്​്​ പിന്നില്‍ മൂന്നാമത്​. 24 മണിക്കൂറിനിടെ 60000 ത്തിലധികം

രോഗികളും 281 മരണങ്ങളുമായി മഹാരാഷ്​ട്രയാണ്​ മഹാമാരി ഏറ്റവും രൂക്ഷമായി ബാധിച്ച സംസ്​ഥാനം. മഹാരാഷ്​ട്ര കഴിഞ്ഞാല്‍ ദക്ഷിണേന്ത്യന്‍ സംസ്​ഥാനങ്ങളായ കേരളം, കര്‍ണാടക, തമിഴ്​നദാട്​, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലാണ്​ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട്​ ചെയ്യുന്നത്​.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …