മഹാരാഷ്ട്രയില്‍ കോവിഡ് ആശുപത്രിയില്‍ ഓക്സിജന്‍ ടാങ്കര്‍ ചോര്‍ന്നതിനെ തുടര്‍ന്ന് പ്രാണവായുകിട്ടാതെ 22 രോഗികള്‍ മരിച്ചു. നാസിക്കിലെ സാക്കിര്‍ ഹുസൈന് ആശുപത്രിയിലായിരുന്നു സംഭവം.
ടാങ്കര്‍ ചോര്‍ച്ചയെ തുടര്‍ന്ന് ആശുപത്രിയിലേക്കുള്ള ഓക്സിജന്‍ വിതരണം തടസപ്പെട്ടതാണ് ദുരന്തത്തിന് കാരണമായത്. അരമണിക്കൂറോളം ഓക്സിജന്‍ വിതരണം നിലച്ചതോടെ രോഗികള്‍ പ്രാണവായു കിട്ടാതെ പിടഞ്ഞുമരിക്കുകയായിരുന്നു.
വെന്റിലേറ്ററിലുള്ള കോവിഡ് രോഗികളാണ് മരിച്ചത്. കോവിഡ് ആശുപത്രിയായി വേര്‍തിരിച്ച ആശുപത്രിയില്‍ വെന്റിലേറ്ററില്‍ 150 രോഗികളാണ് ഉണ്ടായിരുന്നത്. ഇതോടെ പ്രദേശമാകെ വെളുത്ത പുകയാല്‍ മൂടി.
വാതകം സമീപ പ്രദേശങ്ങളിലേക്ക് പടര്‍ന്നതും ആശങ്കയ്ക്കു വഴിവച്ചു. ഫയര്‍ഫോഴ്സ് എത്തി ചോര്‍ച്ച അടച്ചു. ഓക്സിജന്‍ ആവശ്യമായ രോഗികളില്‍ 31 പേരെ മറ്റ് ആശുപത്രികളിലേക്ക് മാറ്റി. ഓക്സിജന്‍ ക്ഷാം ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനമാണ് മഹാരാഷ്ട്ര.