കോവിഡ് സാഹചര്യം കണക്കിലെടുത്ത് ബാങ്കുകളുടെ പ്രവര്‍ത്തനസമയം വീണ്ടും പുനഃക്രമീകരിച്ചു. രാവിലെ 10 മുതല്‍ ഉച്ചക്ക് ഒന്നുവരെയായിരിക്കും ഇനി സംസ്ഥാനത്ത് ബാങ്കുകള്‍ പ്രവര്‍ത്തിക്കുക.
സര്‍ക്കാര്‍ നിര്‍ദേശപ്രകാരം കഴിഞ്ഞദിവസം ചേര്‍ന്ന സംസ്ഥാനതല ബാങ്കേഴ്സ് കമ്മിറ്റി യോഗമാണ് തീരുമാനം കൈക്കൊണ്ടത്. കോവിഡ് സാഹചര്യത്തില്‍ നേരത്തേ ഇത് രണ്ടുവരെ ആയിരുന്നു.
ഉച്ചക്ക് ഒന്നുമുതല്‍ രണ്ടുവരെ മറ്റ് ഒഫീഷ്യല്‍ ഡ്യൂട്ടിക്കായും സമയം അനുവദിച്ചു. മേയ് നാലുമുതല്‍ മേയ് ഒമ്ബതുവരെയാണ് പുതുക്കിയ സമയക്രമത്തിന് പ്രാബല്യം.
റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ 50 ശതമാനം ജീവനക്കാരെ വെച്ച് ബാങ്കിങ് പ്രവര്‍ത്തനം നടത്താനും യോഗം തീരുമാനിച്ചു.
NEWS 22 TRUTH . EQUALITY . FRATERNITY